നെടുമങ്ങാട്: നാഷണൽ ആയുഷ് മിഷൻ ഇന്റഗ്രേറ്റഡ് മെഡിക്കൽ യൂണിറ്റ് നാലാം വാർഷികം നഗരസഭാ ചെയർപേഴ്സൺ ആർ. ജയദേവൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ എസ്.എസ്. ബിജു അധ്യക്ഷനായി.
ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. എ.ആർ. രസ്നി റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് ചെയർപേഴ്സൺ ലക്ഷ്മി സുരാജ്, കൗൺസിലർമാരായ പി. ഹരികേശൻ നായർ, എസ്. അനിത, ഇരുമരം സജി, ടി. ലളിത, ആയുഷ് ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ആർ.എസ്. ഗായത്രി, ഒഎസ്എഫ് ഡെപ്യൂട്ടി കമാൻഡന്റ് പ്രവീൺ സിംഗ്, അസിസ്റ്റന്റ് കമാൻഡന്റ് ആർ. മെഹ്റ, ഇൻസ്പെക്ടർ ഹരികുമാർ, രാജീവ്ഗാന്ധി ബയോടെക്നോളജി പ്രോഗ്രാം മാനേജർ ഡോ. ജി.ആർ. ബോബി, മെഡിക്കൽ ഓഫീസർമാരായ ഡോ. ബി. ഹരീഷ് കൃഷ്ണൻ, ഡോ. ആർ.എൽ. ജയകുമാർ. ഡോ. ആര്യ, എച്ച്എംസി അംഗങ്ങളായ ഫ്രാൻസിസ്, സന്തോഷ്, ജയചന്ദ്രൻ, ബി ശൈലജ, സ്മൃതി ബിന്ദു എന്നിവർ പ്രസംഗിച്ചു. രക്തപരിശോധന, ബിഎം പരിശോധന, ആരോഗ്യ ബോധവത്കരണ ക്ലാസ്, യോഗ പ്രദർശനം, കർക്കടകക്കഞ്ഞി വിതരണം എന്നിവയും നടന്നു.